We voluntarily join the Suchithwa Mission for a waste free unpolluted environment, public hygiene and cleanliness with better quality of life leading to improved health and general wellbeing of our community.

Green protocol is essentially a set of measures which when implemented results in significant reduction of waste with primary focus on prevention of use of disposables and using reusable alternatives like glass/stainless/porcelain cutleries.

How to follow Green Protocol?

  • Avoid the use of all types of disposables (including plastic, paper) in the premise.
  • Always use cups and containers that can be washed and reused instead of those made of plastic or paper
  • Avoid banned plastic materials; follow government rules in this regard
  • Segregate bio and non-bio degradable; compost bio degradable at source using simple and appropriate composting devices
  • Keep the non-bio degradable clean and dry and store separately based the type; hand it over to local body systems or scrap dealer for recycling
  • Avoid ‘use and throw’ carry bags. Always use bags made of eco-friendly materials
  • Always use cloth banners instead of flex
  • Use bamboo baskets or ones made of eco-friendly materials instead of plastic waste baskets
  • Always use eco-friendly materials like leaves flowers etc. for decoration and while making bouquets for felicitating guests.

We provide the needed glass/ceramic/stainless steel plates, cups and other utensils and electric dish wash facility with a low rent. We established a biogas plant for food waste disposal and observing the green protocol for a waste free environment.


ഗ്രീൻ പ്രോട്ടോക്കോളിലൂടെ ശുചിത്വം!  

പൊതുജനാരോഗ്യ സംരക്ഷണാർത്ഥം  ഹാളിലും പരിസരത്തും ഗ്രീൻ പ്രോട്ടോക്കോളിന്റെ അടിസ്ഥാന തത്വങ്ങൾ പ്രാവർത്തികമാക്കുവാൻ ഞങ്ങൾ പ്രതിജ്ഞാ ബദ്ധമാണ്.     

ഞങ്ങൾ ചെയ്യുന്നത്..

  • ഹാളിൽ നടക്കുന്ന ചടങ്ങുകൾക്ക് കഴുകി ഉപയോഗിക്കു വാൻ കഴിയുന്ന സ്റ്റീൽ, ചില്ല്, സെറാമിക് പാത്രങ്ങൾ, സ്പൂണുകൾ, കപ്പുകൾ തുടങ്ങിയവ ലഭ്യമാക്കുകയും അവ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
  • നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പൂർണ മായി ഒഴിവാക്കുകയും പ്രസ്തുത വിഷയത്തിലുള്ള സർക്കാർ ചട്ടങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്യുന്നു.
  • ബയോഗ്യാസ് പ്ളാൻറ് സ്ഥാപിച്ച് ജൈവമാലിന്യങ്ങൾ ബയോഗ്യാസ് ആക്കി മാറ്റുവാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നു
  • അജൈവ വസ്തുക്കൾ പ്രത്യേകം തരം തിരിച്ചു പുനഃചംക്രമണത്തിനായി കൈമാറുന്നു.
  • പ്ലാസ്റ്റിക് കുപ്പികൾ, കവറുകൾ തുടങ്ങിയവ നഗരസഭ യുടെ ഹരിത കർമ്മ സേനയുടെ സഹകരണത്തോടെ നീക്കം ചെയ്യുന്നു
  • പ്ലാസ്റ്റിക്കു നിർമിത വസ്തുക്കളുടെ ഉപയോഗം പരമാവധി ഒഴിവാക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യുന്നു
  • ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന കവറുകളുടെ യും ഡിസ്പോസബിൾ സാധനങ്ങളുടെയും ഉപയോഗം നിരുത്സാഹപ്പെടുത്തുന്നു.
  • അലങ്കാരത്തിനും മറ്റും പുനഃചംക്രമണം സാധ്യമായ വസ്തുക്കൾ, പ്രകൃതി സൗഹൃദ വസ്തുക്കൾ തുടങ്ങിയവ  പ്രചരിപ്പിക്കുന്നു.
  • മലിനജലം സുരക്ഷിതമായി സംസ്കരിക്കുന്നു.
  • ഹാളും പരിസരവും  ലഹരി- പുകവലി മുക്തമായി സംരക്ഷിക്കുന്നു.

നിങ്ങളുടെ ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു !